വിശദീകരണം നൽകണം, വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്നത് എങ്ങനെയാണ്? പ്രതിസന്ധിയിൽ മൂകസാക്ഷിയാകില്ലെന്ന് സുപ്രീം കോടതി

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2021 (14:13 IST)
വാക്‌സിന് വ്യത്യസ്ഥമായ വില എങ്ങനെ ഈടാക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ വാ‌ക്‌സിനേഷൻ നയത്തിനെ പറ്റിയുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.
 
കേന്ദ്ര സർക്കാരിന് 150 രൂപയും സംസ്ഥാൻ സർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയുമാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്‌ക്കുമാണ് നൽകുന്നത്. ഇതിനെതിരെയാണ് സുപ്രീം കോടതിയുടെ പരാമർശം.
 
അതേസമയം വ്യത്യസ്‌തമായ വാക്‌സിൻ വിലയെ ചൊല്ലി രാജ്യത്ത് പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയാണ് വാക്‌സിൻ കമ്പനികൾ സംസ്ഥാനങ്ങളിൽ നിന്നും ഈടാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article