രാജ്യം കണ്ട ഏറ്റവും വലിയ നിമന കുംഭകോണമായ വ്യാപം കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നിമന കുംഭകോണമായ വ്യാപം കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്, ആംആദ്മി പാര്‍ട്ടി തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചിരിച്ചിരുന്നു. ഈ മാസം 9 നാണ് കേസ് സുപ്രീം കോടതി സിബിഐക്ക് വിട്ടത്.