ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരണമാണ്. സിനിമാ ലോകത്ത് സജീവമായ സണ്ണിക്ക് കേരളത്തില്‍ വന്‍ ആരാധകവൃന്ദമാണുള്ളത്. ഓഗസ്റ്റിൽ ഒരു മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിന് കൊച്ചിയില്‍ എത്തിയ സണ്ണിയെ കാണാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്ന സണ്ണി ഒരു വെബ്‌സറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പ്രസ്‌താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. “ എനിക്ക് തെന്നിന്ത്യയോട് വലിയ താത്പര്യമാണ്. എനിക്ക് കേരളത്തില്‍ ഒരുപാട് ആരാധകര്‍ ഉണ്ട് ”- എന്നാണ് സണ്ണി പറഞ്ഞത്.
തമിഴ് സംവിധായകനായ വി സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സണ്ണി ആദ്യമായി മുഴുനീള ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് വടിവുടയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സണ്ണിക്കൊപ്പം നാസര്‍, നവദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളുവെന്ന് പറയുന്ന സണ്ണി ഈ ചിത്രം തന്റെ ജീവിതം മാറ്റി മറിക്കുമോ എന്ന കാര്യം അറിയില്ലെന്നും പറയുന്നു.