Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

അഭിറാം മനോഹർ

വെള്ളി, 17 മെയ് 2024 (13:08 IST)
റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സഹോദരനുമായ രാഹുല്‍ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷവാനായി കാണാന്‍ ആഗ്രഹിക്കുന്നതായി പ്രിയങ്കാ ഗാന്ധി. അധികാരത്തില്‍ വരികയാണെങ്കില്‍ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യന്‍ സഖ്യം തീരുമാനിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
 
 ഒരു സഹോദരിയെന്ന നിലയില്‍ എന്റെ സഹോദരന്‍ സന്തോഷത്തോടെ ഇരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അദ്ദേഹം വിവാഹിതനാകാനും അദ്ദേഹത്തിന് കുട്ടികളുണ്ടായി കാണാനും ഞാന്‍ ആഗ്രഹിക്കുന്നു. രാഹുല്‍ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അധികാരത്തിലെത്തുകയാണെങ്കില്‍ ഇന്ത്യ സഖ്യമാകും പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക എന്നും പ്രിയങ്ക വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍