എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകനായി അഭിനയിക്കുന്നു; മോഹന്‍ലാലിന്റെ മറുപടി കലക്കി !

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:12 IST)
സിനിമയിലെ നായകന്‍മാര്‍ എത്ര പ്രായക്കൂടുതലുള്ളവരാണെങ്കിലും നായികമാര്‍ ചെറുപ്പമായിരിക്കണം എന്നൊരു പൊതുധാരണ മലയാള സിനിമയില്‍ നമ്മള്‍ കാണുന്ന സ്ഥിരം കാഴച്ചയാണ്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ നടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്ക് താരങ്ങള്‍  മറുപടി നല്‍കാറില്ല. 
 
എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് വ്യക്തമാക്കിയത്. സിനിമയില്‍ ഹീറോ പ്രായമായാലും ചെറുപ്പക്കാരികളായ ഹീറോയിന്‍മാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏത് സിനിമയാണെന്ന് പോലുമറിയില്ല.
 
പത്തുനാല്‍പ്പതുകൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ കൂടി സഞ്ചരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു. എടോ നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ? ” ഇതായിരുന്നു ലാലിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍