തെരുവുനായ വിഷയത്തില്‍ കേരളസര്‍ക്കാരിനെ വിമര്‍ശിച്ച് സണ്ണി ലിയോണ്

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (15:55 IST)
തെരുവുനായ വിഷയത്തില്‍ കേരളസര്‍ക്കാരിനെ വിമര്‍ശിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തെരുവുനായ്ക്കളെ കൊല്ലാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അപഹാസ്യമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നമ്മള്‍ ജീവിക്കുന്നത് 2015 ലാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കാതെ പക്വതയോടെ ചിന്തിക്കാന്‍ നാം തയ്യാറാകണം സണ്ണി പറഞ്ഞു.

ഇന്ത്യയില്‍ മൃഗങ്ങള്‍ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സണ്ണി ലിയോണ്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന പെറ്റയുടെ 35 ആം വാര്‍ഷിക യോഗത്തില്‍ വച്ചാണ് കേരളസര്‍ക്കാരിനെ വിമര്‍ശിച്ച് സണ്ണി ലിയോണ്‍ രംഗത്തെത്തിയത്.