ഒരു രാത്രിയിലെ പരിപാടിക്ക് എത്രയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ കരണത്തടിച്ച് സണ്ണി ലിയോണ്‍

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (16:32 IST)
പൊതുവേദിയില്‍ വെച്ച് മോശം പരാമര്‍ശം നടത്തിയ പ്രമുഖ ദേശീയ ചാനലിലെ മാധ്യമപ്രവര്‍ത്തകന്റെ കരണത്തടിച്ച ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഒരു രാത്രിയിലെ ‘പരിപാടിക്ക്’ എത്ര രൂപയാണെന്ന് ചോദിച്ചതാണ് സണ്ണിയെ പ്രകോപിപ്പിച്ചത്.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി സൂററ്റിലെത്തിയതായിരുന്നു സണ്ണി ലിയോണ്‍. ഈ സമയം നിരവധി മാധ്യമപ്രവര്‍ത്തകര്‍ താരത്തിന് ചുറ്റും കൂടുകയും ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു. ഈ സമയം ഒരു പ്രമുഖ ദേശീയ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ഒരു രാത്രിയിലെ ‘പരിപാടിക്ക്’ എത്ര രൂപയാണെന്ന് ചോദിക്കുകയായിരുന്നു. ചോദ്യം വ്യക്തമാകാത്തതിനെത്തുടര്‍ന്ന് ചോദ്യം ആവര്‍ത്തിക്കണമെന്ന് സണ്ണി ആവശ്യപ്പെടുകയായിരുന്നു. പഴയ ചോദ്യം അതേപടി ചോദിച്ച സണ്ണി ഒട്ടും വൈകാതെ മാധ്യമപ്രവര്‍ത്തകന്റെ കരണത്ത് അടിക്കുകയായിരുന്നു.

സംഭവശേഷം സണ്ണി ലിയോണ്‍ തന്റെ മുറിയിലേക്ക് പോകുകയും ചെയ്‌തു. ഹോട്ടലിലെ ജീവനക്കാരും സന്ദര്‍ശകരും കൂടിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകന് അടി വാങ്ങേണ്ടിവന്നത്. ഇയാള്‍ പൊലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.