സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജരംഗി, സുഹൃത്ത് സഞ്ജയ് ധവാന്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും.
ഇവര്‍ മൂന്ന് പേരും നല്‍കിയ മൊഴി പരസ്പരവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കോടതിയെ സമീപിച്ചത്. മൂന്ന് പേരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.