പിതാവും മകളും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:50 IST)
കോഴിക്കോട്: പിതാവിനെയും മകളെയും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്നു റോഡില്‍ ഒയാസിസില്‍ പീതാംബരന്‍ (61), മകള്‍ ശാരിക (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ രണ്ട് കിടപ്പു മുറികളിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.  
 
ഒരേ സാരി മുറിച്ചാണ് ഇരുവരും ഫാനുകളില്‍ കെട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു എന്നാണു സൂചന. കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ടയേഡ് ടെക്‌നിക്കല്‍ ഡയറക്റ്റര്‍ ആണ് മരിച്ച പീതാംബരന്‍.
 
മകന്‍ പ്രജിത് ബംഗളൂരില്‍ എഞ്ചിനീയറാണ്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഫറോക്ക് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article