ഡെങ്കിപ്പനി ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ഒഡീഷ സ്വദേശികളായ ലക്ഷ്മി ചന്ദ്ര ഭാര്യ ബബിത റൌട്ട് എന്നിവരാണ് മരിച്ചത്. സെപ്റ്റംബര്‍ എട്ടിനാണ് ഇവരുടെ മകന്‍ അവിനാഷ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ച് അവിനാഷ് ആശുപത്രിയില്‍ കഴിയവെ മതിയായ ചികിത്സ നല്‍കിയില്ലെന്നും അതിനാലാണ് നകന്‍ മരിച്ചതെന്നും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മരണത്തിന് മുമ്പ് എഴുതിയ ആത്മഹത്യകുറിപ്പില്‍ തങ്ങളുടെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും സ്വന്തം തീരുമാനമാണെന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചികിത്സ നല്കാന്‍ വിസമ്മതിച്ച ആശുപത്രികളോട് ഡല്‍ഹി സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് നല്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.