കാമുകിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:54 IST)
ഡൽഹി: കാമുകിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം കയ്യിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഡൽഹിയിലെ കപാഷേരയിലാണ് സംഭവം. ദീപക് ഗുജ്ജാർ എന്ന 26 കാരനാണ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.
 
ദീപക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാമുകിയുമായുള്ള ബന്ധത്തിൽ ദീപക്കിന് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്നും ഇതിൽ ദീപക് അസ്വസ്ഥനായിരുന്നു എന്നും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതുതന്നെയാവാം കാരണം എന്നാണ് പൊലീസ് കരുതുന്നത്. ജീവനൊടുക്കാൻ മാത്രം മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നതുകൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article