ഫ്രാങ്കോ മുളക്കലിന് ജാമ്യം: തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീകൾ

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:38 IST)
കന്യാസ്ത്രിയെ പീഡനത്തിനിരയാക്കിയ കേസിൽ ഫ്രാങ്കോ മുളക്കിലിനു ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്ന് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ.  
 
ഭിഷപ്പിന് ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ട്. അടുത്ത ദിവസം തങ്ങൾ ജീവനോടെ ഉണ്ടാകുമോ എന്ന കാര്യത്തിൽ പോലും ഉറപ്പില്ല. നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും തങ്ങളുടെ സുരക്ഷക്കും പ്രാധാന്യമുണ്ടെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
 
കേരളത്തിൽ പ്രവേശിച്ചാലും പ്രവേശിക്കാതിരുന്നാലും ചെയ്യേണ്ടതെല്ലാം ചെയ്യാൻ അയാൾക്ക് കഴിയുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. കർശനമായ ഉപാദികളോടെയാണ് ഫ്രാങ്കോ മുളക്കലിന് ജാമ്യം അനുവദിച്ചത്. കേരളത്തിൽ പ്രവേശിക്കരുതെന്നും രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാകാനും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍