ആദ്യം കയ്യേറ്റത്തിന് ശ്രമിച്ചത് രാജ്ദീപ് സര്‍ദേശായിയാണെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയെ മോദി അനുകൂലികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെപ്പറ്റി പ്രതികരിച്ചത്.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അപൂര്‍ണമായ വിഡിയോ ആണെന്നും ആദ്യം കായ്യേറ്റത്തിന് ശ്രമിച്ചത് രാജ്ദീപ് തന്നെയാണെന്നും അവിടെ കൂടിയിരുന്നവരെഅപമാനിച്ചതോടെ കൂടിനിന്നവര്‍ ഇടപെടുകയും പൊലീസിനെ വിളിക്കാന്‍ പറയുകയും ചെയ്യുകയായിരുന്നു സ്വാമി പറയുന്നു.
ഇത് കൂടാതെ സംഭവത്തിന്റെ യഥാര്‍ഥ വിഡിയോ എന്ന് അവകാശപ്പെടുന്ന വീഡിയോയും തന്റെ ഫേസ്ബുക്ക് പേജില്‍ സ്വാമി പോസ്റ്റ് ചെയ്തിട്ടുണ്ട്