പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫ്രൊഫസറെ സഹപാഠികൾ തല്ലിചതച്ചു

Webdunia
ശനി, 11 ജൂണ്‍ 2016 (10:35 IST)
വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഫ്രൊഫസറെ സഹപാഠികൾ കൂട്ടം ചേർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ ശ്രീ വസന്തറാവു നായിക് ഗവ മെഡിക്കല്‍ കൊളേജിലാണ് സംഭവം. വിദ്യാര്‍ഥിനികളിലൊരാളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൂട്ടം ചേര്‍ന്ന ആക്രമണം.
 
ലാബിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നു. ഈ സമയത്ത് ലാബിൽ ഉണ്ടായിരുന്ന പ്രൊഫസര്‍ വിദ്യാർത്ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു. പെൺകുട്ടി ശക്തമായി എതിർക്കുകയും നിലവിളിക്കുകയും ചെയ്തപ്പോൾ ഇയാൾ പിന്തിരിഞ്ഞു.

എന്നാൽ, സഹപാഠികളെ കൂട്ടിക്കൊണ്ട് വന്ന പെൺകുട്ടിയും സംഘവും പ്രൊഫസറെ കൂട്ടം ചേർന്ന് ആക്രമിച്ചു. സംഭവത്തിൽ പെൺകുട്ടികൾ തന്നെയാണ് വിശദവിവരങ്ങൾ പൊലീസിന് നൽകിയത്. സംഭവത്തില്‍ പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റ പ്രൊഫസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article