മാതൃഭാഷ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഏതു ഭാഷ പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും സുപ്രീംകോടതി ഉത്തരവ്.
വിദ്യാഭ്യാസ അവകാശനിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് വിധിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റീസ് ആര്‍എം ലോധ അദ്ധ്യക്ഷനായ സുപ്രീംകോടതിയുടെ പതിനൊന്നംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കാണ് വിദ്യാഭ്യാസ അവകാശ നിമയം നിയമം ബാധകമല്ലാത്തത്.
വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ 25 ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥയും ബെഞ്ച് റദ്ദാക്കി.