തെരുവുനായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (14:29 IST)
തെരുവുനായ്ക്കളെ കൊല്ലാമെന്ന 2006ലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ മൃഗസംരക്ഷണ വകുപ്പാണ് സുപ്രീം കോടതിയെ സമീപിച്ചത്.

യാതൊരു അനുകമ്പയുമില്ലാതെയുമാണ് തെരുവുപട്ടികളെ കൊല്ലുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് കോടതിയില്‍ വാദിച്ചു. എന്നാല്‍ തെരുവുപട്ടികള്‍ സംസ്ഥാനത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ എതിര്‍വാദം ഉന്നയിച്ചു.