നാലുപേര്‍ ചേര്‍ന്ന് തെരുവുനായയെ ബലാത്സംഗം ചെയ്തു, നായ ഗുരുതരാവസ്ഥയില്‍

ചൊവ്വ, 20 നവം‌ബര്‍ 2018 (19:34 IST)
നാലുപേര്‍ ചേര്‍ന്ന് തെരുവുനായയെ ബലാത്സംഗം ചെയ്തതായി മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട്. നായയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് വിവരം.
 
നായയ്ക്ക് സ്ഥിരമായി ഭക്ഷണം കൊടുത്തിരുന്നത് സുധ ഫെര്‍ണാണ്ടസ് എന്ന യുവതിയാണ്. കഴിഞ്ഞ ദിവസം സുധ ഭക്ഷണം കൊടുക്കാനായി ചെല്ലുമ്പോള്‍ നായ ഭയന്നോടി. എന്താ കാരണമെന്ന് നോക്കുമ്പോഴാണ്, നായയുടെ ലിംഗത്തില്‍ ഗുരുതരമായി പരുക്കേറ്റിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. 
 
“ലിംഗം മുറിഞ്ഞ് രക്തം വാര്‍ന്നുകൊണ്ടിരുന്നു. വേദനകൊണ്ട് അത് പുളയുകയായിരുന്നു” - സുധ ഫെര്‍ണാണ്ടസ് പറയുന്നു.
 
നാലുപേര്‍ ചേര്‍ന്ന് ഈ നായയെ ലൈംഗികമായി ഉപദ്രവിച്ചതായി ആ പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവര്‍ പിന്നീട് സുധാ ഫെര്‍ണാണ്ടസിനെ അറിയിച്ചു. ഇപ്പോള്‍ അനിമല്‍ വെല്‍‌ഫെയര്‍ സമിതിയുടെ സംരക്ഷണയിലാണ് ഈ നായയുള്ളത്.
 
ഈ കൃത്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് പ്രദേശത്തെ മൃഗസ്നേഹികള്‍ ആവശ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍