‘പക്ഷേ, ചേച്ചി ദുൽഖറിനേം കഴിഞ്ഞ് എന്റെ അടുത്തെത്തി. എന്നെ കിട്ടിപ്പിടിച്ച് ഉറക്കെ വിളിച്ചു.’ഉണ്ണി മുകുന്ദാ...’! ജീവിതത്തിൽ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാൻ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തിൽ നടന്നുപോയി. ഇതൊക്കെ കണ്ട് നിന്ന് ദുൽഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’ നിറഞ്ഞ ചിരിയോടെ ടൊവീനോ പറഞ്ഞു.