എന്നാൽ വർഷങ്ങൾക്ക് ശേഷം മണിരത്‌നത്തിന്റെ ചിത്രത്തിൽ നിന്ന് അവസരം ലഭിച്ചപ്പോൽ ആദ്യം തോന്നിയത് ഭയമായിരുന്നു. ഷൂട്ടിനിടയില്‍ മണിസാറിനൊപ്പമിരിക്കുമ്പോള്‍ എന്തെങ്കിലും സംസാരിക്കണമെന്നൊക്കെ തോന്നുമെങ്കിലും സാര്‍ പൊതുവെ നിശബ്ദനാണ്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഉള്ളില്‍ സിനിമയിലെ ഓരോ സീനുകളായിരിക്കുമെന്ന് ഉറപ്പാണ്. എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ടാകും. എന്തെങ്കിലും പറയൂ.. എന്നാല്‍ ചുറ്റും കഠോരമായ നിശബ്ദതയായിരിക്കും.