ടോര്‍ച്ച് വെളിച്ചത്തില്‍ നാല്‍പതോളം സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി

Webdunia
ശനി, 10 ജനുവരി 2015 (14:10 IST)
ഓപ്പറേഷന്‍ തിയ്യേറ്ററില്‍ വൈദ്യുതി പോയതിനെ തുടര്‍ന്ന് നാല്‍പതോളം സ്ത്രീകളെ ടോര്‍ച്ച് വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. കഴിഞ്ഞ ബുധനാഴ്ച ഛാത്ര ജില്ലയിലുള്ള സര്‍ക്കാര്‍ ക്ലിനിക്കിലാണ് സംഭവം നടന്നത്.

ബുധനാഴ്ച നടന്ന വന്ധ്യംകരണ ശസ്ത്രക്രിയക്ക് നാല്‍പതോളം സ്ത്രീകളാണ് പങ്കെടുത്തിരുന്നത്. ഈ സമയം വൈദ്യുതി പോയതിനെ തുടര്‍ന്ന് ടോര്‍ച്ച് വെളിച്ചത്തില്‍ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ശസ്ത്രക്രിയക്ക് ശേഷം
കൊടുംതണുപ്പില്‍ ക്ലിനിക്കിലെ വരാന്തയില്‍ ഇരുന്നും കിടന്നുമാണ് ഇവര്‍ കഴിച്ചുക്കൂട്ടിയതെന്നും. ആവശ്യത്തിന് സ്ട്രച്ചറുകളോ പുതപ്പോ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല പരിചരിക്കാന്‍ നഴ്‌സുമാരും ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം സംഭവത്തെ ന്യായീകരിച്ച് കൊണ്ട് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോക്ടര്‍ സിപി സിംഗ് രംഗത്ത് എത്തി. ശസ്ത്രക്രിയ നടത്തിയപ്പോള്‍ അല്ല ടോര്‍ച്ച് വെളിച്ചം ഉപയോഗിച്ചതെന്നും. ഡ്രസ് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ടോര്‍ച്ച് വെളിച്ചം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംഎല്‍എ ജയ്പ്രകാശ് സിംഗ് സംസ്ഥാന നിയമസഭയില്‍ ഈ കാര്യം ഉന്നയിച്ചിരുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടന്നതെന്നും സിപി സിംഗ് ചോദിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.