കേരളത്തിന് സ്വന്തം നിലയിൽ ഹോട്ട്‌സ്പോട്ട് മാറ്റാനാവില്ല, ആവശ്യമെങ്കിൽ കേന്ദ്രത്തെ സമീപിക്കാം

Webdunia
വ്യാഴം, 16 ഏപ്രില്‍ 2020 (18:00 IST)
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ഹോട്ട്‌സ്പോട്ടുകൾ മാറ്റാനാവില്ലെന്ന് കേന്ദ്ര സർക്കാർ.ഹോട്ട്‌സ്പോട്ടുകൾ നിശ്ചയിച്ചതിൽ പിഴവുകളുണ്ടെന്ന പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
സംസ്ഥാനസർക്കാരുകൾ നൽകിയ വിവരങ്ങൾ പ്രകാരം മൂന്ന് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഹോട്ട്‌സ്പോട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.ഇതില്‍പ്പെടാത്ത കൂടുതല്‍ ജില്ലകള്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിക്കാം എന്നതിലപ്പുറം സംസ്ഥാന സര്‍ക്കാരിന് ജില്ലകളെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article