ബോളിവുഡിലെ ഉയരം കൂടിയ നടി ആര്? എസ്എസ്‌സി പരീക്ഷയിലെ ചോദ്യം വിവാദമാകുന്നു

Webdunia
ചൊവ്വ, 22 ജൂലൈ 2014 (11:38 IST)
. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍  ഹുമ ഖുറേഷി, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രീതി സിന്റ എന്നിവരിലെ പൊക്കം കൂടിയ നടിയാരെന്ന് ചോദ്യം.കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലേക്ക് നടന്ന പരീക്ഷയിലാണ് വിവാദ ചോദ്യം അടങ്ങിയിരിക്കുന്നത്.ചോദ്യപേപ്പറില്‍ 92 മതായാണ് വിവാദ ചോദ്യമുള്ളത്. ചോദ്യം വിവാദമായതിനെത്തുടര്‍ന്ന് എസ്എസ്‌സി ചെയര്‍മാന്‍ എ ഭട്ടാചാര്യ ക്ഷമാപണം നടത്തി.

ഉയരം സംബന്ധിച്ചുള്ള ചോദ്യത്തേപ്പറ്റി കേരള വനിതാ കമ്മീഷന്‍ എസ്എസ്‌സി യോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലിംഗവ്യത്യാസം പ്രകടമാക്കുന്ന ചോദ്യമാണിതെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.ബോളിവുഡ് നടിമാരുടെ ഉയരം കൂടാതെ കൂടാതെ വാലന്റൈന്‍സ് ഡേ ഏത് മാസമാണ് ആഘോഷിക്കുന്നതെന്ന ചോദ്യവും ചോദ്യപേപ്പറിലുണ്ട്.











.