ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയെ പുതിയ ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ജഗ്മോഹന്‍ ഡാല്‍മിയമാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ചെന്നൈയില്‍ ഇന്നു ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
ബിസിസിഐ തിരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ പക്ഷത്തിന് സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി.ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, സ്ഥാനങ്ങള്‍ ശ്രീനിവാസന്‍ പക്ഷം നേടി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ടി സി മാത്യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.പതിനാറിനെതിരെ പതിനാല് വോട്ടിനാണ് ടി സി മാത്യു വിജയിച്ചത്.പശ്ചിമ മേഖലയുടെ പ്രതിനിധിയായിട്ടാണ് ടി സി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്.ഗംഗ രാജു, സികെ ഖന്ന, ഗൌതം റോയി, എം എല്‍ റോയി എന്നിവരും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. പവാര്‍ പക്ഷത്ത് നിന്നും അനുരാഗ് താക്കൂര്‍ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കില്ലെന്നുറപ്പായതോടെയാണ് പിന്‍വാങ്ങുകയായിരുന്നു. 2001-04 കാലഘട്ടത്തില്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്റെ പൂര്‍ണ്ണ പിന്തുണയുടെ ബലത്തിലാണ് ഡാല്‍മിയയുടെ തിരിച്ചുവരവ്. 2013 ജൂണില്‍ ഐപിഎല്‍ വിവാദത്തെത്തുടര്‍ന്ന് എന്‍ ശ്രീനിവാസന്‍ മാറി നിന്നപ്പോളും ഡാല്‍മിയ ബിസിസിഐ പ്രസിഡന്റിന്റെ ചുമതല വഹിച്ചിട്ടുണ്ട്.