പിടികൂടിയ ഭീകരനെ തെളിവെടുപ്പിനായി കശ്‌മീരില്‍ എത്തിച്ചു

Webdunia
ശനി, 8 ഓഗസ്റ്റ് 2015 (16:29 IST)
കശ്‌മീരിലെ ഉധംപൂരില്‍ ബി എസ് എഫ് വാഹനത്തെ ആക്രമിച്ച കേസില്‍ പിടികൂടിയ ഭീകരനെ തെളിവെടുപ്പിനായി കശ്‌മീരില്‍ എത്തിച്ചു. ഫൈസലാബാദ് സ്വദേശിയായ ഉസ്മാന്‍ എന്ന കാസിംഖാനെയാണ്ജമ്മുവിലെത്തിച്ചത്.
 
കശ്‌മീരില്‍ ഇയാള്‍ താമസിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കുന്നതിനും ഇയാളെ സഹായിച്ചവരെ കണ്ടെത്തുന്നതിനും വേണ്ടിയാണ് തെളിവെടുപ്പിനായി എത്തിച്ചത്. റോഡ് മാര്‍ഗമായിരുന്നു ഇയാളെ കശ്‌മീരില്‍ എത്തിച്ചത്.
 
ബി എസ് എഫ് വാഹനത്തെ ആക്രമിച്ച് രണ്ട് ജവാന്‍മാരെ വധിച്ച ഉസ്മാനെ നാട്ടുകാര്‍ ആയിരുന്നു പിടികൂടിയത്. നാട്ടുകാര്‍ സൈന്യത്തിന് കൈമാറിയ ഇയാള്‍ ഇപ്പോള്‍ ദേശീയ സുരക്ഷ ഏജന്‍സിയായ എന്‍ ഐ എയുടെ കസ്റ്റഡിയിലാണ്.