ശ്രീശാന്തിന്റെ ദേഷ്യം ലോകപ്രസിദ്ധമാണ് നേരത്തെ ശ്രീശാന്തിന്റെ ഇരകള്‍ സൈമണ്ട്സും ഹെയ്ഡനുമൊക്കെയായിരുന്നെങ്കില്‍ ഇപ്പോള്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളാണ്.കളേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജലക് ദിഖ് ലാജ എന്ന ടിവി പ്രൊഗറാമിലെ മത്സരാര്‍ത്ഥിയാണ് ശ്രീ. എന്നാല്‍ ജഡ്ജ്മാരുടെ മോശം കമന്റ് ലഭിച്ചതില്‍ പ്രതിഷേധിച്ച് റിയാലിറ്റി ഷോയുടെ വേദി വട്ടിരിക്കുകയാണ് ശ്രീശാന്ത്.
റിയാലിറ്റി ഷോയില്‍ ശ്രീയുടെ പ്രകടനം പൂര്‍ത്തിയായപ്പോള്‍ ഡാന്‍സ് നന്നായില്ലെന്നും ശരാശരി പ്രകടനം മാത്രമാണെന്നും വിധികര്‍ത്താക്കളില്‍ ഒരാളായ റെമോ ഡിസൂസ പറഞ്ഞു. റെമൊയുടെ അഭിപ്രായം മറ്റു ജഡ്ജസുമാരായ കരണ്‍ ജോഹറും, മാധുരി ദീക്ഷിത്തും ആവര്‍ത്തിച്ചു ഇതെത്തുടര്‍ന്ന് രോഷാകുലനായ ശ്രീ വേദിയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു.
നേരത്തെ അവസാനം ഷൂട്ട് ചെയ്യാനിരുന്ന ശ്രീയുടെ ഡാന്‍സ് ആദ്യം ഷൂട്ട് ചെയ്യാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചതും ശ്രീശാന്തിനെ പ്രകോപിതനാക്കിയിരുന്നു. ചാനല്‍ പ്രവര്‍ത്തകര്‍ ശ്രീയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീ വഴങ്ങിയില്ല.