വിലക്കുകള്‍ നീങ്ങിയതിനെ തുടര്‍ന്ന് ശ്രീശാന്ത് പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയത്തിലെത്തി. രണ്ടര വര്‍ഷത്തിനു ശേഷമാണ് ശ്രീശാന്ത് പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ ശ്രീശാന്തിന് ആരുടെയും അനുമതി ആവശ്യമില്ലെന്ന് ജി സി ഡി എ വ്യക്തമാക്കിയിരുന്നു.
കോടതി കുറ്റവിമുക്തമാക്കിയതിനെ തുടര്‍ന്നാണ്. വൈകുന്നേരം ഏകദേശം മൂന്നേമുക്കാലോടെയാണ് ശ്രീ സ്റ്റേഡിയത്തില്‍ എത്തിയത്. ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബി സി സി ഐയുടെ വിലക്ക് നേരിട്ടിരുന്ന ശ്രീശാന്തിന് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞദിവസം, വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീശാന്ത് പരിശീലനത്തിനായി സ്റ്റേഡിയത്തിലെത്തിയത്.
ബി സി സി ഐ വൈസ് പ്രസിഡന്റ് ടി സി മാത്യുവുമായി ശ്രീശാന്ത് ചര്‍ച്ച നടത്തിയിരുന്നു. ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ സി എ, ബി സി സി ഐയ്ക്ക് കത്തു നല്കിയിരുന്നു. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാന്‍ ശ്രീശാന്തിനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആണ് കത്ത് നല്കിയിരിക്കുന്നത്.