തമിഴര്‍ക്ക് നീതി നല്‍കാന്‍ ശ്രീലങ്ക തയ്യാറാകണം: പ്രധാനമന്ത്രി

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (15:18 IST)
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ഐക്യവും സമത്വവും നീതിയും ആത്മാഭിമാനവും ഉറപ്പാക്കാന്‍ ശ്രീലങ്ക തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ തമിഴ് സ്വയംഭരന പ്രദേശമായ ജാഫ്നയില്‍ നിന്നുള്ള  തമിഴ് ദേശീയ സഖ്യത്തിന്റെ ആറ് എംപിമാര്‍ തന്നെ സന്ദര്‍ശിച്ചപ്പോഴാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ് സമൂഹത്തില്‍ സമാധാനം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ മോഡി
ഈ പരിഹാരം ശ്രീലങ്കന്‍ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയുമായി ചേര്‍ന്നുണ്ടാവണമെന്നും കൂട്ടിച്ചേര്‍ത്തു. മേഖലയിലെ സമാധാനത്തിനും പുനരധിവാസത്തിനും ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രധാനമന്ത്രി സംഘത്തേ അറിയിച്ചു.

1980കളില്‍ ഇന്ത്യന്‍ പിന്തുണയോടെയാണ് തമിഴര്‍ക്ക് സ്വയംഭരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത്. ഇതേ തുടര്‍ന്നാണ് ജാഫ്ന പ്രവിശ്യയില്‍ തമിഴര്‍ക്ക് സ്വയം ഭരണം ലഭിച്ചത്. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സംഘം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.