ആൾദൈവം ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (16:01 IST)
ആത്മീയ ആചാര്യനും ആൾദൈവവുമായ ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു. സ്വയം വെടിയുതിർക്കുകയായിരുന്നു. ഇൻ‌ഡൊറിലുള്ള സ്വഭവനത്തിൽ വെച്ചാണ് ഭയ്യൂജി സ്വയം വെടിയുതിർത്തത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 
 
വെടിയുടെ ശബ്ദം കേട്ട് ഭയ്യൂജിയുടെ ആളുകൾ ഇദ്ദേഹത്തെ ഉടന്‍ ഇന്‍ഡോറിലെ ബോംബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭയ്യൂജിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കാരണമെന്തെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. 
   
ഉദയ് സിങ് ദേശ്മുഖ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ഭയ്യൂജിയുടെ അനുനായിയാണ്. സാമൂഹിക സേവനവും ആത്മീയ ജീവിതവും നയിച്ചിരുന്ന ഇദ്ദേഹം മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒരുപോലെ പ്രശസ്തനായിരുന്നു. 
 
വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതില്‍ കമ്പമുള്ളയാളാണ് ബയ്യൂജി. ഇന്‍ഡോര്‍ നഗരത്തോടടുത്ത് 200 ഏക്കര്‍ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ആശ്രമം.
 
ആളുകളുടെ മനസ് വായിച്ചെടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നയാളാണ് ബയ്യൂജിയെന്നാണ് അനുനായികള്‍ ഇദ്ദേഹത്തെ കുറിച്ച് പറയാറ്. വിവാഹിതനും ഒരു മകളുടെ പിതാവുമാണ് ബയ്യൂജി.

അനുബന്ധ വാര്‍ത്തകള്‍

Next Article