അജ്ഞാതരുടെ ആക്രമണത്തിൽ രാജസ്ഥാനിൽ സ്പാനിഷ് ദമ്പതികൾക്ക് പരുക്ക്

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2016 (10:28 IST)
രാജസ്ഥാനിൽ സ്പാനിഷ് ദമ്പതികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തിയായിരുന്നു അജ്ഞാതർ ആക്രമിച്ചത്. തിങ്ക‌ളാഴ്ച വൈകിട്ട് രാജസ്ഥാനിലെ പുഷ്കറിലായിരുന്നു സംഭവം.
 
വാടകക്കെടുത്ത ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച സംഘം യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുക്കുകയും തടയാൻ ശ്രമിച്ച യുവാവിനെ കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ആക്രമിസംഘം രക്ഷപെടുകയായിരുന്നു.
 
ആക്രമത്തിൽ പരുക്കേറ്റ ദമ്പതികളെ അജ്മീറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ തലക്കാണ് പരുക്കേറ്റത്. ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായതിനു ശേഷം ഇരുവരിൽ നിന്നും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ആക്രമികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കുമെന്നും പൊലീസ് വ്യക്തമാക്കി

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം