സോണിയ കരുണയില്ലാത്ത വിദേശി?

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (12:09 IST)
നട്‌വര്‍ സിംഗിന്റെ പുസ്തക വിവാദം കൊഴുക്കുന്നു. പ്രധാന മന്ത്രിയാകുന്നതില്‍ നിന്ന് സോണിയാ ഗാന്ധിയെ തടഞ്ഞത് രാഹുല്‍ ഗാന്ധിയായിരുന്നു എന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസിനെ ഞെട്ടിച്ചതിനു പിന്നാലെ നെഹ്‌റുവോ ഇന്ദിരാഗാന്ധിയോ രാജീവോ ഒരിക്കലും ചെയ്യാത്ത രീതിയില്‍ ഗാന്ധി കുടുംബത്തോട്‌ വിശ്വസ്‌തത കാണിക്കുമ്പോഴും കരുണയില്ലാത്ത രീതിയില്‍ ഇന്ത്യാക്കാരോട്‌ പെരുമാറുന്ന ഒരു വിദേശി സോണിയയിലുണ്ടെന്നു പറയുന്ന ഭാഗങ്ങളും പുസ്തകത്തിലുണ്ടെന്ന് വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു.

വ്യക്തമായ വിദേശ നയമില്ലാതിരുന്ന മന്‍‌മോഹന്‍ സിംഗ് സ്വന്തം പ്രധാനമന്ത്രിക്കസേര സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എതിര്‍പ്പുണ്ടായിരുന്നിട്ടും അമേരിക്കയുമായി ആണവ കരാര്‍ നടപ്പാക്കുന്നതുമായിമുന്നോട്ട് പോയതെന്നും പുസ്തകത്തില്‍ പറയുന്നു.

തന്നെ വിദേശകാര്യ മന്ത്രിയാക്കുന്നത് തടയാന്‍ അമേരിക്ക എതിര്‍ത്തിരുന്നു എന്നും
എന്നാല്‍ ഇവയെല്ലാം മറികടന്നായിരുന്നു തന്നെ വിദേശകാര്യ ചുമതല ഏല്‍പ്പിച്ചത് എന്നും നട്‌വര്‍ സിംഗ് പറയുന്നു. തനിക്ക് അധികാരവും പാര്‍ട്ടി സ്ഥാനവും നഷ്ടപ്പെടുത്തിയ ഫുഡ് ഫോര്‍ ഓയില്‍’ പദ്ധതിയുമായി ബന്ധപ്പെട്ട് ഓഡിറ്റര്‍ ജനറലുമായി അടച്ചിട്ട മുറിയി്ല്‍ ദീര്‍ഘനേരം സംഭാഷണം നടത്തിയത് തന്നെ അതിശയിപ്പിച്ചുവെന്നും ഇദ്ദേഹം പറയുന്നു.

ശ്രീലങ്കയിലേക്ക്‌ രാജീവ്‌ഗാന്ധി സൈന്യത്തെ അയച്ചത് മന്ത്രിസഭയുടെ അനുമതി കൂടാതെയായിരുന്നെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്‌.   വണ്‍ ലൈഫ്‌ ഈസ് നോട്ട്‌ ഇനഫ്‌ എന്ന നട്‌വര്‍ സിഗിന്റെ ആത്മ കഥ ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ഇതിന്‍ പകരമായി താനും ആത്മകഥ എഴുതുമെന്നും അപ്പോള്‍ സത്യം എല്ലാവര്‍ക്കും മനസിലാകുമെന്നും സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.