ലോക്സഭാ ടിവി പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന പ്രതിഷേധത്തെ അവഗണിക്കുന്നുവെന്ന് കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്പീക്കര്‍ക്ക് പരാതി നല്കി.
മന്ത്രിമാര്‍ രാജിവെച്ച ശേഷം ചര്‍ച്ച എന്ന മുദ്രാവാക്യവുമായി കറുത്ത ബാന്‍ഡ് കെട്ടി സഭയില്‍ എത്തുന്ന പ്രതിപക്ഷാംഗങ്ങളെ ആണ് ലോകസഭാ ടിവി പൂര്‍ണമായും ബഹിഷ്കരിക്കുന്നുവെന്നാണ് സോണിയയുടെ ആരോപണം. എന്നാല്‍ സോണിയയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് പറഞ്ഞു.