'വല്ലാത്തൊരു തോല്‍വി'; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സോണിയ ഗാന്ധിക്ക് നിരാശ

Webdunia
വെള്ളി, 7 മെയ് 2021 (13:45 IST)
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചില്ലെന്നും അങ്ങേയറ്റം നിരാശയുണ്ടെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമായിപ്പോയെന്ന് സോണിയ പറഞ്ഞു. തോല്‍വി വിലയിരുത്താനും തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുമെന്നും സോണിയ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article