തൃത്താലയിലെ വിജയം: രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

ബുധന്‍, 5 മെയ് 2021 (08:36 IST)
തൃത്താലയിലെ വാശിയേറിയ പോരാട്ടത്തില്‍ വിജയം നേടിയ എം.ബി.രാജേഷിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ ആവശ്യം ഉയര്‍ന്നു. നിയമസഭയിലേക്ക് കന്നി വിജയമാണെങ്കിലും രാജേഷ് മന്ത്രിസ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. വിദ്യാഭ്യാസവകുപ്പിനായി സിപിഎം പരിഗണിക്കുന്നത് രാജേഷിനെയും വീണ ജോര്‍ജ്ജിനെയുമാണ്. കൂടുതലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കുക. ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ തുടരും. പി.രാജീവിനായിരിക്കും ധനവകുപ്പ്. മന്ത്രിസഭയിലെ രണ്ടാമന്‍ എം.വി.ഗോവിനന്ദന്‍ മാസ്റ്റര്‍ക്ക് വ്യവസായ വകുപ്പ് നല്‍കും. കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ.രാധാകൃഷ്ണന്‍ നിയമമന്ത്രിയാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍