'മാറിനില്‍ക്കാന്‍ തയ്യാര്‍'; പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ചെന്നിത്തല

തിങ്കള്‍, 3 മെയ് 2021 (14:04 IST)
വീണ്ടും പ്രതിപക്ഷ നേതാവ് ആകാന്‍ താനില്ലെന്ന് രമേശ് ചെന്നിത്തല. നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ചെന്നിത്തല പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന. മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞതായി അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ചെന്നിത്തല മാറിനിന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ വി.ഡി.സതീശനോ പ്രതിപക്ഷ നേതാവ് ആകും. ഷാഫി പറമ്പിലിനെ പോലെ ശക്തനായ യുവ നേതാവിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നു മുല്ലപ്പള്ളി രാമചന്ദ്രനും തെറിക്കും. കെ.സുധാകരനോ കെ.മുരളീധരനോ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യം. സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്താനാണ് കൂടുതല്‍ സാധ്യത. മുല്ലപ്പള്ളി ഉടന്‍ രാജിവച്ചേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍