പിറന്നാള്‍ ദിനത്തില്‍ സോണിയ ഗാന്ധിക്ക് മോഡിയുടെ ആശംസ
ചൊവ്വ, 9 ഡിസംബര്‍ 2014 (12:12 IST)
68-)മത് പിറന്നാള്‍ ദിനത്തില്‍ സോണിയാ ഗാന്ധിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ നേര്‍ന്നു. തന്‍െറ ട്വിറ്ററിലൂടെയാണ് മോഡി സോണിയക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. "പിറന്നാള്‍ ആഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ദൈവം ആയുരാരോഗ്യവും ദീര്‍ഘായുസും നല്‍കട്ടെ"യെന്നും മോഡി ട്വീറ്ററില്‍ കുറിച്ചു.
ന്നാല്‍, ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമങ്ങളുടെയും ഛത്തീസ്ഗഡിലെ നക്സല്‍ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്നില്ളെന്ന് സോണിയ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം സോണിയ നല്‍കിയിട്ടുണ്ട്.
അതേസമയം, സോണിയ ഗാന്ധിയുടെ ജന്മദിനം "തെലങ്കാന പ്രഖ്യാപന ദിന"മായി ആഘോഷിക്കാന്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009 ഡിസംബര്‍ ഒമ്പതിന് സോണിയ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ആദര സൂചകമായാണ് സോണിയയുടെ ജന്മദിനം തെലങ്കാന പ്രഖ്യാപന ദിനമായി ആചരിക്കാന്‍ പിസിസി തീരുമാനിച്ചത്.