സോണിയ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

Webdunia
വെള്ളി, 9 മെയ് 2014 (14:29 IST)
മോശമായ കാലാവസ്ഥയെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി സഞ്ചരിച്ച സ്വകാര്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 
 
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം ഡല്‍ഹിയിലേക്കു മടങ്ങുകയായിരുന്നു സോണിയ. മോശം കാലാവസ്ഥയെ തുടര്‍ന്ന്‌ ആഗ്രയിലാണ്‌ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്‌. 
 
വിമാനത്താവളത്തില്‍ ഒരു മണിക്കൂര്‍ ചിലവിട്ട സോണിയ പിന്നീട്‌ ഡല്‍ഹിയിലേക്കു പുറപ്പെട്ടു