സോളാര്‍ കേസ്: ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുമെന്ന് സോളാര്‍ കമ്മീഷന്‍

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2016 (15:44 IST)
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്ന് കമ്മീഷന്‍. സോളാര്‍ കേസുകള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി ശിവരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിസ്തരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. മുഖ്യമന്ത്രിയെ വിസ്തരിക്കണം എന്നാവശ്യപ്പെട്ട് ലോയേഴ്സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ആയിരുന്നു ജസ്റ്റിസ് ജി ശിവരാജന്‍ ഇക്കാര്യം അറിയിച്ചത്. തെളിവുകളെല്ലാം ശേഖരിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാമെന്നും കമ്മീഷന്‍ പറഞ്ഞു.
 
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനും എതിര്‍പ്പ് ഉന്നയിച്ചില്ല. മറ്റു ചിലരെക്കൂടി വിസ്തരിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കാര്യവും അപ്പോള്‍ പരിഗണിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Next Article