പെൺകുട്ടികളുമായി സൗഹൃദത്തിലോ? എങ്കിൽ സൂക്ഷിക്കണം, സൈനീകർക്ക് മുന്നറിയിപ്പ്

ശനി, 16 ഏപ്രില്‍ 2016 (12:06 IST)
സോഷ്യ‌ൽ മീഡിയക‌ൾ വഴി പെൺകുട്ടിക‌ൾ സൗഹൃദം സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ അതീവ ശ്രദ്ധയുണ്ടാകണമെന്ന് സൈനീകർക്ക് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ മുന്നറിയിപ്പ്. പെൺകുട്ടികളുടെ പേരിൽ പല ഫെയ്ക്ക് അക്കൗണ്ടുകളും തുടങ്ങി സൈനീകരുമായി സൗഹൃദം സ്ഥാപിച്ച് രഹസ്യ വിവരങ്ങ‌ൾ ചോർത്തുവാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണിത്.
 
പാക് ചാരന്മാർ രഹസ്യം ചോർത്തുന്നതിനായി പല കളികളും കളിക്കുന്നുണ്ടെന്നതിനാൽ അതീവ ജാഗ്രത വേണമെന്നാണ് സേനാംഗങ്ങ‌ൾക്ക് നിർദേശം. പ്രത്യേകിച്ചും പ്രധാനപ്പെട്ട മേഖലകളിൽ വ്യാപൃതരായിരിക്കുന്ന സൈനീകർ മൊബൈൽ ആപ്പുകൾ ഒന്നും തന്നെ ഡൗൺലോഡ് ചെയ്യരുതെന്നും ഐ ടി ബി പി ഡയറക്ടർ ജനറൽ കൃഷ്ണ ചൗധരി വ്യക്തമാക്കി.
 
സോഷ്യ‌ൽ മീഡിയക‌ൾ വഴി പരിചയപ്പെടുന്ന പെൺകുട്ടികളുടെ അക്കൗണ്ട് വ്യാജമാണ്. ഇതുവഴി സൗഹൃദം സ്ഥാപിക്കുന്ന ചാരന്മാർ സംഭാഷണം തുടർന്ന് നിൽക്കുന്നതിനായി പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും. തുടർന്ന് ആ ആപ്പുകൾ വഴി ജി പി എസ് ലൊക്കേഷൻ അടക്കം ഫോണിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ രഹസ്യ വിവരങ്ങ‌ളും ചോർത്തിയെടുക്കാൻ സാധിക്കുമെന്ന് ചൗധരി വ്യക്തമാക്കി.
 
പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയ്ക്കും നിരവധി ഭീകര സംഘടനകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ചാരന്മാരെ സൂക്ഷിക്കണമെന്നും ഡയറക്ടർ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക