വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് എഎപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഡെല്‍ഹിയിലെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നൂറുകണക്കിന് എഎപി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തോമറിനെതിരെ സ്വീകരിച്ച നടപടി സ്മൃതിക്ക് ബാധകമല്ലേയെന്നും സ്ഥാനം രാജിവെയ്ക്കാന്‍ സ്മൃതി ഇറാനി തയാറാകണമെന്നും എഎപി ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മന്ത്രി മന്ദിരത്തിന് പോലീസ് ഒരുക്കിയിരുന്നത്.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ സംഭവത്തില്‍ സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. വരും ദിവസങ്ങളില്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.