ലക്ഷ്‌മി ദേവി വരുന്നത് താമരയിലൂടെയെന്ന് സ്‌മൃതി ഇറാനി

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (12:03 IST)
ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് പ്രചാരണത്തിനായി  കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും രംഗത്ത്. ലക്ഷ്‌മി ദേവി വരുന്നത് ലാലു പ്രസാദ്‌ യാദവിന്റെയും നിതീഷ്‌ കുമാറിന്റെയും പാര്‍ട്ടികളുടെ ചിഹ്നമായ റാന്തല്‍ വളക്കിലൂടെയും അമ്പും വില്ലിലൂടെയുമല്ലെന്നും ലക്ഷ്മി വരുന്നത് താമരയിലൂടെ മാത്രമാണ് അതിനാല്‍ എല്ലാവരും താമരയ്‌ക്ക് വോട്ട്‌ ചെയ്യണമെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

യുവജനങ്ങളുടെയും സ്‌ത്രീജനങ്ങളുടെയും ഉയര്‍ച്ചയ്‌ക്ക് എന്‍ഡിഎ പ്രതിജ്‌ഞാബദ്ധമാണ്‌. ബിഹാറിലെ ഗ്രാമങ്ങളില്‍ വകസനം എത്തിക്കേണ്ടതുണ്ട്‌. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കു മാത്രമേ അതിനു കഴിയൂ എന്നും സ്‌മൃതി ഇറാനി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോള്‍ ബിജെപി പ്രചരണത്തിനായി മുതിര്‍ന്ന നേതാക്കളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.