ശിവസേന മോഡി സ്തുതികള്‍ പാടിത്തുടങ്ങി

Webdunia
ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (14:20 IST)
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശിവസേന ബിജെപിക്ക് കീഴടങ്ങുന്നു എന്ന് സൂചനകള്‍ നല്‍കിക്കൊണ്ട് സേനയുടെ മുഖപത്രത്തില്‍ മൊഡി സ്തുതികള്‍! തങ്ങളുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ സേന പറയുന്നത് മോഡി അധികാരത്തില്‍ വന്നശേഷം ഇന്ത്യയുടെ സാംസ്കാരിക മുഖം മാറ്റി മറിച്ചു എന്നാണ്.

ദീപാവലിയോട് അനുബന്ധിച്ച് എന്‍ഡി‌എയിലെ എം‌പിമാര്‍ക്ക് വിരുന്നു നല്‍കിയതാണ് സേനയെ അന്തോഷിപ്പിച്ചത്. മുമ്പ് ഈദിന് മാത്രമായിരുന്നു ഇഫ്താര്‍ പാര്‍ട്ടികള്‍ നടന്നിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ദീപാവലിയോട് അനുബന്ധിച്ചും വിരുന്നുകള്‍ നടത്താന്‍ മോഡ് തയ്യാറായി. ഇത് പ്രകടമായൊരു മാറ്റമാണ്. അതിനെ അഭിന്ദിക്കുന്നതായും മുഖപ്രസംഗത്തില്‍ പറയുന്നു.

വിരുന്നില്‍ മോഡി പറഞ്ഞ സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ക്കും സേന പിന്തുണ അറിയിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും പാര്‍ട്ടി എം പിമാരോട് സേന നിര്‍ദ്ദേശിച്ചു. അതേ സമയം ഇപ്പോഴും സഖ്യ കക്ഷിയാരാണെന്ന് ബിജെപി മനസ് തുറക്കാതിരിക്കുന്നത് സേനയെ കുറച്ചൊന്നുമല്ല




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.