രാജ്യം ആകാക്ഷയോയോടെ കാത്തിരുന്ന മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലവും കോൺഗ്രസിനെ പിന്തുണച്ചതോടെ ശിവരാജ്സിംഗ് ചൌഹാൻ രാജി വച്ചു. മധ്യപ്രദേശിൽ തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. തോൽവിയുടെ ഉത്തരവദിത്വം ഏറ്റെടുക്കുന്നതായും ശിവരാജ്സിംഗ് ചൌഹാൻ പറഞ്ഞു. മധ്യപ്രദേശിൽ മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് ബി ജെ പി വ്യക്തമാക്കി.
230 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 114 സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി. ബി ജെപിക്ക് 109 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരു ഘട്ടത്തിൽ 111 സീറ്റുകളിൽ ഇരു കക്ഷികളും മുന്നേറി തൂക്കുമന്ത്രിസഭയാകുമോ എന്ന പ്രതീധി ജനിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഫലം മാറിമറിയുകയായിരുന്നു.
ബി എസ് പി നേതാവ് മായാവതിയും എസ് പി നേതാവ് അഖിലേഷ് യാദവും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ 114 സീറ്റുകൾ നേടിയ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലെത്തിച്ചേർന്നു. ഇതോടെയാണ് ബി ജെ പി നിലപാട് വ്യക്തമാക്കിയത്. ഗവർണർ ആനന്ദിബെൻ പട്ടേലിനെ കണ്ട് ഉടൻ കോൺഗ്രസ് മന്ത്രിസഭാ രൂപീകരണത്തിനായി അവകാശവാദം ഉന്നയിക്കും.