രാജ്യത്ത് മോദി ഇഫക്ട് മങ്ങുന്നു എന്ന സൂചനായാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. മധ്യപ്രദേശ്, ചത്തിസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കോൺഗ്രസും ബി ജെ പിയും നേരിട്ട് പോരിനിറങ്ങിയത്. ഇതിൽ രണ്ടിടത്തും കോൺഗ്രസ് വിജയം സ്വന്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസ് ശക്തമായി തിരിച്ചുവരികയാണ്.
രാജസ്ഥാനിൽ 200 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 99 സീറ്റുകളിലും വിജയിച്ച് കോൺഗ്രസ് ഭരണത്തിലേക്ക് നീങ്ങുകയാണ്. ബി ജെപിക്ക് 73 സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു . ഇടതുപാർട്ടികൾ ഇവിടെ രണ്ട് മണ്ഡലങ്ങളിൽ വിജയം നേടി. മറ്റു ചെറു പാർട്ടികളും സ്വതന്ത്രരും ചേർന്ന് 25 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ഇവർ ആർക്കൊപ്പം നിക്കും എന്നത് വ്യക്തമായിട്ടില്ല.
മിസോറാമിലവട്ടെ ചരിത്രം തിരിത്തികുറിക്കപ്പെട്ടിരിക്കുന്നു. 10 വർഷത്തെ കോൺഗ്രസിന്റെ ഭരണമാണ് തകർന്നടിഞ്ഞത്. 2008ൽ മിസോറാം നഷണൽ ഫ്രണ്ടിനെ അട്ടിമറിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 2013ലെ ഇലക്ഷനിൽ ലീഡ് ഒന്നുകൂടി ഉയർത്തി കോൺഗ്രസ് ഭ്രരണം നിലനീർത്തി. എന്നാൽ ഇത്തവണ വെറും 5 മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് വിജയം കണ്ടെത്തിയത്. 26 സീറ്റുകളിൽ വിജയിച്ച് മിസോറാം നാഷണൽ ഫ്രണ്ട് വീണ്ടും കളം പിടിച്ചിരിക്കുന്നു. ബീ ജെ പി മിസോറാമിൽ ഒരു മണ്ഡലത്തിൽ വിജയം കണ്ടെത്തി. മറ്റുള്ളവർ എട്ട് സീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.