‘ചെങ്ങന്നൂരിൽ വിജയിച്ചത് കൃത്യമായ രാഷ്ട്രീയം പറഞ്ഞ്, വർഗീയ കാർഡിറക്കി എന്നത് ആരോപണം മാത്രം‘: സീതാറാം യെച്ചൂരി

Webdunia
വ്യാഴം, 31 മെയ് 2018 (17:53 IST)
ചെങ്ങന്നൂരിൽ എൽ ഡി എഫ് വോട്ട് നേടിയത് കൃത്യമായ രാഷ്ട്രീയം പറഞ്ഞ് എന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി ഇപി ഐ എമ്മിന്റെ ചെറുതും വലുതുമായ രാഷ്ട്രീയ ഘടകങ്ങൾ കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് ചെങ്ങന്നൂരിൽ വോട്ട് നേടിയത്. വർഗിയ കാർഡിറക്കിയാണ് സി പി എം സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിച്ചത് എന്നത് വെറും ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
 
ജനങ്ങളാണ് പാർട്ടിക്ക് വോട്ടു ചെയ്തത്. ബി ജെ പിക്ക് സ്വാധീനമുള്ള മേഖലകളിലും എൽ ഡി എഫിന് നേട്ടമുണ്ടാക്കാനായെന്നും ബി ജെ പിയുടെ സാമൂഹിക അടിത്തറ കേരളത്തിൽ ഇടിഞ്ഞുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു 
 
ജാതിയുടെ കളങ്ങൾ പുറത്തിറക്കി പ്രവർത്തിച്ചവർക്കും ഈ സർക്കാർ തകരണം എന്ന് ആഗ്രഹിച്ചവർക്കുമുള്ള മറുപടി കൂടിയാണ്  ചെങ്ങന്നൂരിലെ വിജയം എന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article