കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യശത്രു: യെച്ചൂരി

Webdunia
ശനി, 24 ഫെബ്രുവരി 2018 (21:47 IST)
കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യശത്രുവെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യ മുഴുവനുമുള്ള സാഹചര്യം അങ്ങനെയല്ലെന്നും യെച്ചൂരി.
 
സി പി എം സംസ്ഥാന സമ്മേളന വേദിയിലാണ് യെച്ചൂരി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കിയത്.
 
രാജ്യത്തെ പൊതു സാഹചര്യമാണ് സി പി എം കണക്കിലെടുക്കുന്നത്. അല്ലാതെ ഏതെങ്കിലും സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ചല്ല തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളത്. സി പി എം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് എന്നല്ല - യെച്ചൂരി തുറന്നടിച്ചു.
 
താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വന്നത്. തെരഞ്ഞെടുപ്പില്‍ അടവുനയം സ്വീകരിക്കണമെന്നാണ് പറഞ്ഞത്, അല്ലാതെ കോണ്‍ഗ്രസ് ഒപ്പം വേണമെന്ന് പറഞ്ഞിട്ടില്ല - യെച്ചൂരി പറഞ്ഞു. 
 
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് അവ്യക്തത കലര്‍ന്ന അഭിപ്രായമാണുണ്ടാകുന്നതെന്നും അത് അവസാനിപ്പിക്കണമെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. ബിജെപിക്കെതിരായ അടവുനയരൂപീകരണം കോണ്‍ഗ്രസുമായുള്ള സഖ്യത്തിലേക്ക് ഒരു പാലമാകരുതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article