കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരവെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഉപദേശവുമായി നടന്‍ ചിമ്പു.
തമിഴന്റെ വികാരം ചെന്നൈ ടീം നായകന്‍ മനസിലാക്കണം, അത് അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കണം. കാവേരി വിഷയത്തില്‍ തമിഴ്‌നാട് നടത്തുന്ന പ്രതിഷേധം ദേശീയ ശ്രദ്ധ നേടണമെങ്കില്‍ തമിഴകം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും
ചിമ്പു പറഞ്ഞു.
വാര്‍ത്താസമ്മേളനം വിളിച്ചാണ് ചിമ്പു ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഞായറാഴ്‌ച വള്ളുവര്‍ക്കോട്ടത്ത് സിനിമാ താരങ്ങള്‍ പ്രതിഷേധ കൂട്ടയ്‌മ സംഘടിപ്പിച്ചിരുന്നു.
അതേസമയം, ചെന്നൈയിലെ മത്സരങ്ങളുടെ വേദി കാവേരി നദീജല പ്രശ്നത്തിന്റെ പേരിൽ മാറ്റില്ലെന്നു ഐപിഎൽ ചെയര്‍മാൻ രാജിവ് ശുക്ല വ്യക്തമാക്കി. മത്സരങ്ങൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. സ്റ്റേഡിയത്തിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്തും. ഐഎപിഎല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും രാജിവ് ശുക്ല ആവശ്യപ്പെട്ടു.