സിക്കിമിലെ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 44 ആയി, കാണാതായത് 142 പേര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ഒക്‌ടോബര്‍ 2023 (10:34 IST)
സിക്കിമിലെ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 44 ആയി. ആറുമൃതദേഹങ്ങള്‍ കൂടി ബംഗാള്‍ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കാണാതായത് 142 പേരെയാണ്. നാലാം ദിവസവും തിരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥാ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. 
 
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 3000ലധികം വിനോദ സഞ്ചാരികള്‍ പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാലുലക്ഷം രൂപ സര്‍ക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article