റെയില്‍വേ സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ഡല്‍ഹിയിലെ സക്കുര്‍ ബസ്തി റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്. തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം യുവാവിന്റെ ശരീരം കത്തുന്നത് മൊബൈലില്‍ പകര്‍ത്താനായിരുന്നു യാത്രക്കാര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ബാഗില്‍ കരുതിയ മണ്ണെണ്ണ പുറത്തെടുത്ത് ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പഞ്ചാബില്‍ നിന്നുള്ളയാളാണ് യുവാവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോക്കല്‍ പൊലീസാണ് കേസ് കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞു റെയില്‍വേ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞതായും ആരോപണമുണ്ട്.