മാധ്യമങ്ങളെ അകറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പോലീസിന് നിര്‍ദേശം നല്‍കി. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ റാലി നടക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ ഉത്തരവ്. എ.എ.പിയിലെ വിഭാഗീയത സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാനാണ് കെജ്‌രിവാളിന്റെ നീക്കമെന്നാണ് സൂചന.
പ്രതിഷേധ സ്ഥലത്തുനിന്ന് പാര്‍ലമെന്റിലേക്ക് നടത്തിനിരുന്ന മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്‍റിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. റാലിയെ കെജ്‌രിവാള്‍ അഭിസംബോധന ചെയ്യും.
പാര്‍ലമെന്‍റ് നടക്കുന്ന സമയമായതിനാല്‍ പ്രദേശം ഇപ്പോള്‍ തന്നെ നിരോധനാജ്ഞയിലാണ്. മാര്‍ച്ച് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്