ബാൽ താക്കറെയുടെ മുന്നിൽ തലകുനിച്ച് മോഡി; വിവാദ പോസ്റ്റർ ശിവസേന പിന്‍വലിച്ചു

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2015 (16:53 IST)
ബിജെപി-ശിവസേന സഖ്യത്തിലുള്ള വിള്ളല്‍ സമീപകാലത്ത് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവസേന മുന്‍ തലവന്‍ ബാല്‍ താക്കറെയുടെ മുന്നില്‍ വണങ്ങുന്ന ചിത്രം ശിവസേന മുംബൈയിൽ സ്ഥാപിച്ചു.

ഇതുകൂടാതെ ശിവസേനയുടെ മുന്നില്‍ വണങ്ങുന്ന മുന്‍ കാലം പ്രധാനമന്ത്രി മറന്നുവോ എന്ന ചോദ്യവും പോസ്റ്ററില്‍ ഉണ്ടായിരുന്നു.എന്നാല്‍ സംഭവം വിവാദമായതോടെ ശിവസേന പോസ്റ്റർ പിൻവലിച്ചു.

മോഡിക്കു പുറമെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, എൽ.കെ. അദ്വാനി, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ഒരു രാഷ്ട്രീയ നേതാവിനോടുള്ള അനാദരവല്ല, പഴയ കാലത്തിന്റെ ഓര്‍മപ്പെടുത്തലാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് പോസ്റ്റര്‍ നീക്കം ചെയ്തശേഷം ശിവസേന നേതാവ് രാജേന്ദ്ര റാവത്ത് പറഞ്ഞു.